FLASH NEWS


LAST DATE FOR SNEHAPOORVAM SCHOLARSHIP 26-12-2022

Wednesday, 2 November 2022

SERVICE

 SPECIAL CASUAL LEAVE

സ്പെഷൽ കാഷ്യൽ ലീവ് ഭൂരിപക്ഷം കേസിലും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ ലഭിക്കുകയുള്ളു. 

എന്നാൽ കോവിഡ് 19 അസാധാരണ സാഹചര്യത്തിൽ ബന്ധപ്പെട്ട ത.സ്വ.ഭ സെക്രെട്ടറിയിൽ നിന്നും സാക്ഷ്യപത്രം വാങ്ങിയും ചില കേസുകളിൽസ്പെഷൽ കാഷ്യൽ ലീവ് അനുവദിക്കുന്നതിന് സർക്കാർ ഉത്തരവുണ്ടായിരുന്നു.

സ്പെഷൽ കാഷ്യൽ ലീവിൽ മുഴുവൻ ശമ്പളവും, എല്ലാ അലവൻസുകളും ലഭിക്കും, കൂടാതെ  എല്ലാ സേവനാനുകുല്യങ്ങൾക്കും പരിഗണിക്കും. *എൺഡ് ലീവ് കാൽ കുലേഷനും 

(പുതിയ ഉത്തരവിൽ എൺഡ് ലീവ് കാൽക്കുലേഷന് സ്പെഷ്യൽ ക്യാഷ്യൽ ലിവ് പരിഗണിക്കില്ല)പ്രൊബേഷനും ഡ്യൂട്ടിയായി പരിഗണിക്കും* .

 സ്‌പെഷ്യൽ കാഷ്വൽ ലീവ് സേവന പുസ്തകത്തിൽ ലീവ് അക്കൗണ്ട് പേജിൽ ഡെബിറ്റ് (കുറവ്) വരുത്തേണ്ടതില്ല 

 എന്നാൽ എസ്.ബി യിൽ  റണ്ണിങ്ങ് എന്ററി ശരിയാവണ്ണം നടത്തേണ്ടതാണ് 

കൂടാതെ കെ.എസ്.ആർ പാർട് 1 , റുൾ 106 നു താഴെ Government decision നു താഴെ ചേർത്തിരിക്കുന്ന Register for Special kind leaves എന്ന ഫോർമാറ്റിലുള്ള റജിസ്റ്ററിൽ സ്‌പെഷ്യൽ കാഷ്വൽ ലീവ് വിവരം രേഖപ്പെടുത്താവുന്നതാണ്. ഈ രെജിസ്റ്റർ ഓഫീസിൽ തയ്യാറാക്കി വെക്കേണ്ടതും Maternity, paternity തുടങ്ങിയ മുഴുവൻ സ്‌പെഷ്യൽ  ലീവ് വിവരങ്ങളും, സ്‌പെഷ്യൽ കാഷ്വൽ ലീവ് വിവരങ്ങളും , ഓർഡിനറി ലീവ് വിവരങ്ങളും രേഖ പെടുത്തേണ്ടതുമാണ്.

കോവിഡ് 19 വ്യാപനം  ചെറുക്കുനത്തിന്റെ ഭാഗമായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ട ജീവനക്കാർക്ക്  മെഡിക്കൽ സർട്ടി ഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എത്രയാണോ ചികിത്സ കാലയളവ് അത്രയും ദിവസവും,

വീട്ടിലെ കുടുംബങ്ങൾക്ക് പിടിപെട്ടാൽ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 14 ദിവസത്തേക്കും സ്‌പെഷ്യൽ കാഷ്വൽ ലഭിക്കും ( പാര 11,

സ.ഉ(കൈ).112/20/പൊ.ഭ.വ , 7.6.2020).

ഹോട്ട് സ്പോട്ട്/കണ്ടൈൻമെന്റ് സോണ് ആയി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്ന ജീവനക്കാർ ബന്ധപ്പെട്ട ത.സ്വ.ഭ സെക്രെട്ടറിയിൽ നിന്നും സാക്ഷ്യപത്രം ഹാജരാക്കിയാൽ പ്രസ്തുത കാലയളവിൽ 

സ്‌പെഷ്യൽ കാഷ്വൽ ലഭിക്കും ( പാര 10,

സ.ഉ(കൈ).112/20/പൊ.ഭ.വ , 7.6.2020).

വീടുകളിൽ ക്വറന്റീൻ നിർദേശികപ്പെട്ടവർ ഉണ്ടെങ്കിൽ ആ വീട്ടിൽ നിന്നും വരുന്ന ജീവനക്കാർക്ക് ബന്ധപ്പെട്ട ത.സ്വ.ഭ സെക്രെട്ടറിയിൽ നിന്നും സാക്ഷ്യപത്രം ഹാജരാക്കിയാൽ പ്രസ്തുത കാലയളവിൽ 

സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ചിട്ടുണ്ട്. ( പാര 11,

സ.ഉ(കൈ).117/20/പൊ.ഭ.വ , 18.6.2020).

ക്വറന്റീൻ നിർദ്ദേശിക്കപ്പെട്ട ജീവനക്കാർക്ക് സർക്കാർ മെഡിക്കൽ ഓഫീസിസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ   പ്രസ്തുത കാലയളവിൽ സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ചിട്ടുണ്ട്. ( പാര 3,

സ.ഉ(കൈ).128/20/പൊ.ഭ.വ , 2.7.2020).

 ശാരിരികമോ, മാനസികമോ പ്രശ്നങ്ങൾ  നേരിടുന്ന കുട്ടിയുള്ള ജീവനക്കാർക്ക് ഒരു കലണ്ടർ വർഷം 15 സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും.  

15 ൽ കവിയരുത് എന്ന വ്യവസ്ഥയിൽ ഈ അവധി പല പ്രാവശ്യമായി അനുവദിക്കാം.

ഈ സ്പെഷൽ കാഷ്യൽ ലീവിന്റെ ഇടയ്ക്ക് വരുന്ന അവധി ദിനങ്ങൾ ലീവിന്റെ എണ്ണത്തിൽ കൂട്ടില്ല.

കുട്ടിയ ചികിൽസിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. അച്ഛനും അമ്മയും സർക്കാർ ജീവനക്കാർ ആണെങ്കിൽ 

അവരിൽ ഒരാൾ മാത്രമേ ഈ അവധി എടുത്തിട്ടുള്ളൂ എന്ന സാക്ഷ്യപത്രം വേണം. 


അംഗപരിമതർക്കു

(PH) ഒരു വർഷം 15 ദിവസം  വരെ സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും. തവണ കളായും എടുക്കാം. PH വിഭാഗത്തിന് ഏതു കാര്യത്തിനാണോ disability അതിന്റെ ട്രീറ്റ്മെന്റ് സംബന്ധിച്ചുള്ള മെഡിക്കൽ സർട്ടി ഫിക്കേറ്റു ഹാജരാക്കിയാൽ മാത്രമേ പ്രസ്തുത ലീവ് ലഭിക്കുകയുള്ളൂ.

സ്പെഷൽ കാഷ്യൽ ലീവിന്റെ ഇടയ്ക്ക് വരുന്ന അവധി ദിനങ്ങൾ ലീവിന്റെ എണ്ണത്തിൽ കൂട്ടില്ല.

ഈ അവധി പി.ടി.എസ് വിഭാഗം ജീവനക്കാർക്കും ലഭിക്കും.

കാൻസർ ചികിത്സയ്ക്കുള്ള കീമോതെറാപ്പി, റേഡിയേഷൻ എന്നിവയ്ക്ക് 6 മാസം വരെയും, 

കിഡ്‌നി മാറ്റിവയ്ക്കലിന് 45 ദിവസം വരെയും,

ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ജീവനക്കാർക്ക് 45 ദിവസം വരെയും,

ആൻജിയോ പ്ലാസ്റ്റിക്കു വിധേയരാകുന്ന ജീവനക്കാർക്കു 

30 ദിവസം വരെയും

(GO(p) no.153/19/fin ; 6.11.19)

Organ Transplantation and post transplantation recovery എന്നിവയ്ക്കു വിധേയരാകുന്ന ജീവനക്കാർക്ക് പരമാവധി 90 ദിവസം വരെയും

ഒരു കലണ്ടർ വർഷം

മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും. ഇടയ്ക്കുള്ള പൊതു ഒഴിവു ദിനങ്ങൾ ഒഴിവാക്കും, ഒരു വർഷം ഒന്നിൽ കൂടുതൽ തവണകളായി ഈ അവധി എടുക്കാം.

കാൻസർ ചികിത്സയ്ക്കുള്ള കീമോതെറാപ്പി,

കിഡ്‌നി ചികിത്സയ്ക്കു ഡയാലിസിസ്, എച്.ഐ. വി ചികിത്സ എന്നിവയ്ക്ക് വിധേയരാകുന്ന 18 വയസിൽ താഴെയുള്ള കുട്ടികകളുടെ മാതാ പിതാക്കന്മാർക്കു ഒരു വർഷം  15 ദിവസം വരെ

മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ കാഷ്യൽ ലീവ് ലഭിക്കും. ഇടയ്ക്കുള്ള പൊതു ഒഴിവു ദിനങ്ങൾ ഒഴിവാക്കും, ഒരു വർഷം ഒന്നിൽ കൂടുതൽ തവണകളായി ഈ അവധി എടുക്കാം.

അച്ഛനും അമ്മയും സർക്കാർ ജീവനക്കാർ ആണെങ്കിൽ 

അവരിൽ ഒരാൾ മാത്രമേ ഈ അവധി എടുത്തിട്ടുള്ളൂ എന്ന സാക്ഷ്യപത്രം വേണം.

POPULAR POST

FEATURED POST

INCOME TAX SOFTWARE 2023-24

I NCOME TAX SOFTWARE 2023-24 2023- 24 വർഷത്തേക്കുള്ള ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ വിൻഡോസിലും ഉബുണ്ടുവിലും  തയ്...