FLASH NEWS


LAST DATE FOR SNEHAPOORVAM SCHOLARSHIP 26-12-2022

Sunday, 20 November 2022

SNEHAPOORVAM SCHOLARSHIP FOR HSS STUDENTS

 സ്നേഹപൂർവ്വം സ്കോളർഷിപ്പ് 2022

SNEHAPOORVAM SCHOLARSHIP FOR HSS STUDENTS

മാതാവോ പിതാവോ രണ്ടു പേരുമോ  മരണപ്പെട്ട കുട്ടികൾക്ക്  കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ മിഷൻ വഴി നൽകുന്ന സ്‌കോളർഷിപ്പ് ആണ് സ്നേഹപൂർവ്വം.

 പ്ലസ്‌ വൺ, പ്ലസ്‌ ടു കുട്ടികൾക്ക് ഓരോ വർഷവും 7500 രൂപ ലഭിക്കും.

LINK OPEN FOR FRESH APPICATION

LAST DATE 16-12-2022 

കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വഴിയാണ്  അപേക്ഷ നൽകേണ്ടത് സ്കൂളിൽ /കോളേജിൽ നൽകേണ്ടത്

1. അപേക്ഷ ഫോറം

2. കുട്ടിയുടെ ആധാർ കാർഡിന്റെ കോപ്പി

3. മരണമടഞ്ഞ രക്ഷിതാവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി

4. കുട്ടിയും  ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ കോപ്പി

( ഓർക്കുക ജോയിന്റ് അക്കൗണ്ട്  തന്നെ വേണം   സിംഗിൾ അക്കൗണ്ട് പറ്റില്ല  ബാങ്കിൽ ചിലപ്പോൾ സിംഗിൾ അക്കൗണ്ട് മതി എന്ന്  പറഞ്ഞാൽ  സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് വേണ്ടിയാണ് എന്ന് പ്രത്യേകം പറയണം  )

5. റേഷൻ കാർഡ് BPL ആണെങ്കിൽ അതിന്റെ കോപ്പി മതിയാകും  പിന്നെ വരുമാന സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല

കാർഡ് APL ആണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റ്

( ഗ്രാമ പ്രദേശങ്ങളിൽ  20,000 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്/നഗരപ്രദേശമാണെങ്കിൽ 22,375 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് )

( അക്ഷയ വഴി അപേക്ഷിച്ച ശേഷം വില്ലേജ് ഓഫീസിൽ പോയി സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് വേണ്ടിയാണെന്ന് പ്രത്യേകം പറയണം . കാരണം മിക്ക സ്ക്കോളർഷിപ്പിനും 1 ലക്ഷം മുതൽ  2.5 ലക്ഷം വരെയൊക്കെ ആണ് വരുമാന പരിധി.  നേരിട്ട് പറഞ്ഞില്ല എങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന വരുമാന പരിധിയിൽ  താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് കിട്ടിയെന്ന് വരില്ല . അപ്പോൾ പിന്നെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനും കഴിയില്ല  )

ഇത്രയും കാര്യങ്ങൾപഠിക്കുന്ന സ്‌കൂളിന്റെ / കോളേജിന്റെ  സ്ഥാപന മേധാവിയ്ക്ക്  സമർപ്പിക്കണം

സ്‌കോളർഷിപ്പ്  ഓൺലൈൻ ആയി ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനം ആണ് . സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് അക്ഷയ  വഴിയോ മറ്റു ജന സേവന കേന്ദ്രങ്ങൾ വഴിയോ ചെയ്യാൻ കഴിയില്ല.

                      DOWNLOADS                              

DATA ENTRY HELP FILE FOR FRESHERS Prepared by Harikumar M

DATA ENTRY HELP FILE FOR RENEWAL Prepared by Harikumar M

DATA COLLECTION FORMAT

HELP FILE FOR FRESHERS

HELP FILE FOR RENEWAL

POPULAR POST

FEATURED POST

INCOME TAX SOFTWARE 2023-24

I NCOME TAX SOFTWARE 2023-24 2023- 24 വർഷത്തേക്കുള്ള ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ വിൻഡോസിലും ഉബുണ്ടുവിലും  തയ്...