E-Grantz scholarship
2022 - 23 അക്കാദമിക വർഷത്തിൽ പ്ലസ് വണ്ണിന് പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്ക് അക്ഷയ കേന്ദ്രങ്ങൾ മുഖേന ഇ ഗ്രാന്റ്സ് സ്ക്കോളർഷിപ്പിനായി അപേക്ഷിക്കാം ...
വിദ്യാർത്ഥികൾ എൻ എസ് പി പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല* ... ഇ ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന അപേക്ഷിച്ചാൽ മതിയാവും ... *സ്ക്കൂളുകൾ UDISE / AISHE കോഡ് എടുത്തിരിക്കണം* ... സ്ക്കൂളുകളിൽ ലഭിക്കുന്ന ഓൺലൈൻ ഇ ഗ്രാന്റ്സ് അപേക്ഷകൾ പരിശോധിച്ച് ജില്ലാ ഓഫീസിലേക്ക് അംഗീകാരത്തിനായി അയക്കണം ... അംഗീകാരം ലഭിച്ച അപേക്ഷകളിൽ ഫീസ് ഉൾപ്പടെയുള്ള സ്ക്കോളർഷിപ്പ് തുക വിദ്യാർത്ഥിയുടെ *ആധാർ സീഡ് ചെയ്ത* ബാങ്ക് അക്കൗണ്ടിലേയ്ക്ക് നൽകും ... 2022 - 23 വർഷത്തിൽ പ്ലസ് ടൂവിന് പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾ രണ്ടാം വർഷ സ്ക്കോളർഷിപ്പിനായി പ്രത്യേകിച്ച് അപേക്ഷിക്കേണ്ടതില്ല ... *പ്രൊഫൈൽ രണ്ടാം വർഷമായി മാറ്റാനും പാടില്ല* ... റിന്യൂവൽ അപേക്ഷകൾ സ്ക്കൂളുകളിൽ നിന്നും ജനറേറ്റ് ചെയ്ത് ജില്ലാ ഓഫീസിലേക്ക് അയച്ചു തരണം ... പോർട്ടലിൽ അപ്ഡേഷൻ പൂർത്തിയായിട്ടില്ലാത്തതിനാൽ ഇപ്പോൾ റിന്യൂവൽ അപേക്ഷകൾ അയക്കാൻ കഴിയില്ല ... റിന്യൂവൽ അപേക്ഷ അയക്കാൻ പോർട്ടലിൽ ഓപ്ഷൻ ക്രമീകരിക്കുമ്പോൾ ഗ്രൂപ്പിൽ അറിയിപ്പ് നൽകുന്നതാണ് ... അതിനു ശേഷം റിന്യൂവൽ അപേക്ഷകൾ അയച്ചാൽ മതിയാകും ... *പട്ടികജാതി വിഭാഗ വിദ്യാർത്ഥികളുടെ അപേക്ഷകൾക്ക്* മാത്രമാണ് മേൽ പറഞ്ഞ കാര്യങ്ങൾ ബാധകമാവുന്നത് ...