BPL SCHOLARSHIP
ഗവൺമെന്റ്/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിക്കുന്ന ബി.പി.എൽ. വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നതിനായി 5000 രൂപ വീതമുള്ള മെറിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പ് ഫോർ ബി.പി.എൽ. സ്റ്റുഡൻസ് എന്ന പദ്ധതി 2007-08 മുതൽ നടപ്പിലുള്ളതാകുന്നു. പ്ലസ്വൺ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് സ്കൂൾതല കമ്മിറ്റി പരിശോധിച്ച് തെരഞ്ഞെടുക്കുന്നവർക്കാണ് സ്കോളർഷിപ്പ് അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് മെറിറ്റ് നൽകിവരുന്നത്.
പ്ലസ് വണ്ണിൽ നേടുന്നവർക്ക് പ്ലസ്ടുവിലും അർഹതയുളളതാണ്
(മാനദണ്ഡങ്ങൾ പാലിയ്ക്കുന്ന പക്ഷം മാത്രം മൂന്ന് വിഭാഗങ്ങളിലാണ് പ്രസ്തുത സ്കോളർഷിപ്പ് നൽകി വരുന്നത്.
വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് ട്രഷറിയിൽ നിന്നും നേരിട്ട് ട്രാൻസ്ഫറായി സ്കോളർഷിപ്പ് തുക നൽകുന്നു. ആർട്സ്/സ്പോർട്സ് ഭിന്നശേഷി വിഭാഗക്കാർ.ദേശിയ തലത്തിലോ, സംസ്ഥാനതലത്തിലോ കലാകായിക മത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ളവരിൽ നിന്നും ഭിന്നശേഷി വിഭാഗക്കാരിൽ നിന്നും സംസ്ഥാനതല കമ്മിറ്റി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു. പ്രസ്തുത കമ്മിറ്റികൾ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് തുക നൽകുന്നതിന് ട്രഷറി അലോട്ട്മെന്റായി അത് സ്കൂൾ പ്രിൻസിപ്പാൾമാർക്ക് നൽകുന്നു. തുടർന്ന് പ്രിൻസിപ്പാൾമാർ അർഹരായ വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് ട്രഷറിയിൽ നിന്നും നേരിട്ട് ട്രാൻസ്ഫറായി സ്കോളർഷിപ്പ് നൽകുന്നു. അപേക്ഷിക്കുന്നതിനുളള നടപടിക്രമം
ഇതോടൊപ്പമുള്ള അപേക്ഷാഫോറത്തിൽ വിദ്യാർത്ഥിയുടെയും, രക്ഷാകർത്താവിന്റെയും ഒപ്പോടുകൂടിയ അപേക്ഷ, അനുബന്ധരേഖകൾ സഹിതം രേഖപ്പെടുത്തി പ്രത്യേകം ഫയലായി സൂക്ഷിക്കണം. (ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും പ്രസ്തുത രേഖകൾ ഓഫീസ് റെക്കോർഡായി സൂക്ഷിച്ചിരിക്കണം.) അപേക്ഷക ളിലെ വിശദാംശങ്ങൾ www.scholarship.dhse.kerala. gov.in പോർട്ടലിൽ നൽകേണ്ടതാണ്. പോർട്ടലിലെ സ്കൂൾ ലോഗിൻ, ഹയർ സെക്കൻഡറി അഡ്മിഷൻ പോർട്ട് ലായ HSCAP-ലെ അഡ്മിഷൻ യൂസറിന്റെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് പ്രിൻസിപ്പാൾ മാർക്ക് ലോഗിൻ ചെയ്യാവുന്നതാണ്.സ്കോളർഷിപ്പ് പോർട്ടൽ, അഡ്മിഷൻ പോർട്ടലുമായി ബന്ധപ്പെടുത്തിയിട്ടു ള്ളതാകയാൽ അപേക്ഷകളിലെ ഏതാനും വിശദാംശങ്ങൾ മാത്രമേ ഡാറ്റാ എൻട്രിയായിട്ടുള്ളൂ. സ്‌കോളർഷിപ്പ് അപേക്ഷകളിലെ വിശദാംശങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ പാടുളളൂ.പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
എല്ലാ ഗവ:/എയ്ഡാഡ് സ്കൂളുകളിലും ബി.പി.എൽ വിഭാഗക്കാരായ എല്ലാ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് സംബന്ധിച്ച അറിയിപ്പുകൾ നൽകണം.ഇതോടൊപ്പമുള്ള മാതൃകയിൽ തന്നെ അപേക്ഷിക്കണം. അനുബന്ധ രേഖകൾ (ബി.പി.എൽ ആണെന്നു തെളിയിക്കുന്ന
ആർട്ഡ്, സ്പോർട്സ് .ഐ.ഡി സർട്ടിഫിക്കറ്റുകൾ) വിദ്യാർത്ഥികൾ സമർപ്പിക്കണം.
വിദ്യാർത്ഥികൾ സമർപ്പിച്ച അപേക്ഷകൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനു മുമ്പായി അപേക്ഷിക്കുന്നതിന് അർഹത പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് സ്കൂൾ തലത്തിലുളള സ്‌കോളർഷിപ്പ് പരാതി പരിശോധനകൾക്ക് രൂപം നൽകുന്ന കമ്മിറ്റി.
കമ്മിറ്റിയംഗങ്ങൾ
പ്രിൻസിപ്പൽ (ചെയർപേഴ്സൺ)
പിടിഎ പ്രസിഡന്റ്
ഹൈസ്കൂളിന്റെ ഹെഡ് മാസ്റ്റർ/ഹെഡ് മിസ്ട്രസ്
സ്റ്റാഫ് സെക്രട്ടറി
സ്റ്റാഫ് കൗൺസിൽ തിരഞ്ഞെടുത്ത അധ്യാപകരിൽ നിന്നുള്ള ഒരു പ്രതിനിധി. അതിലൊന്ന്
സമിതിയിലെ അംഗങ്ങൾ ഒരു സ്ത്രീയായിരിക്കും.
എല്ലാ യോഗനടപടികളും മിനിറ്റുകൾ ചെയ്ത് സ്കൂളിൽ സൂക്ഷിച്ചിരിക്കണം. അപേക്ഷകൾ പൂർണ്ണമാണെന്ന് കമ്മിറ്റി പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമുള്ള ഡാറ്റാ എൻട്രിക്കായി അപേക്ഷകൾ കൈമാറാൻ പാടുളളൂ.
ഡാറ്റാ എൻട്രിക്കുളള ലിങ്ക് സ്കോളർഷിപ്പ് പോർട്ടലിൽ 01/12/2022 മുതൽ 07/12/2022 വരെ ലഭ്യമാവുന്നതാണ്.
വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് പരിശോധിച്ച് 07/12/2022 -നകം ഡാറ്റ എൻട്രി പൂർത്തിയാക്കിയിരിക്കണം. അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്കു തന്നെ പരിശോധന പൂർത്തിയാക്കുകയും, ലിങ്ക് ലഭ്യമാകുന്ന ഉടൻ തന്നെ ഡാറ്റ എൻട്രിയും നടത്തുന്ന പക്ഷം അവസാന ദിവസത്തെ തിരക്കുകൾ ഒഴിവാക്കാവുന്നതാണ്. അപേക്ഷയല്ലാതെയുളള അപേക്ഷകൾ സ്കോളർഷിപ്പിനായി പരിഗണിക്കുന്നതല്ല.
ജനറൽ, എസ്.സി/എസ്.ടി, ആർട്സ്/ സ്പോർട്സ് ഭിന്നശേഷി എന്നീ മൂന്ന് കാറ്റഗറിയിലേയ്‌ക്ക് ഒറ്റത്തവണമാത്രം ഡാറ്റ എൻട്രി ചെയ്താൽ മതി. ആർട്സ്/സ്പോർട്സ്/ഭിന്നശേഷി വിഭാഗക്കാരുടേതല്ലാതെ മറ്റൊരു വിഭാഗത്തിലെ അപേക്ഷകളുടെ ഹാർഡ് കോപ്പി (ഓൺലൈൻ ആപ്ലിക്കേഷന്റെയും സപ്പോർട്ടിംഗ് സർട്ടിഫിക്കറ്റുകളുടെയും പ്രിന്റൗട്ട്) ഡയറക്ടറേറ്റിലേക്കോ, മറ്റേതെങ്കിലും ഓഫീസിലേക്കോ നൽകേണ്ടതില്ല. എന്നാൽ ആർട്സ്പോർട്സ് ഭിന്നശേഷി വിഭാഗക്കാർക്ക് യോഗ്യത തെളിയിക്കുന്ന രേഖകൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി. അല്ലാത്തപക്ഷം ഓൺലൈനായി ലഭിച്ച അപേക്ഷ നിരസിക്കപ്പെടുന്നതാണ്.
DOWNLOADS