FLASH NEWS


LAST DATE FOR SNEHAPOORVAM SCHOLARSHIP 26-12-2022

Friday, 25 November 2022

PUBLIC EXAMINATION 2023

 2022-23 അദ്ധ്യയനവർഷത്തെ പൊതുപരീക്ഷൾ 

PUBLIC EXAMINATION BOTH SSLC AND HSE 2023


എസ്.എസ്.എൽ.സി. 
എസ്.എസ്.എൽ.സി.  പരീക്ഷ 2023 മാർച്ച് 9 ന് ആരംഭിച്ച് മാർച്ച് 29 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.എസ്.എസ്.എൽ.സി മാതൃകാ പരീക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് 
അവസാനിക്കും.നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി. പരീക്ഷ എഴുതും.
എസ്.എസ്.എൽ.സി മുല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10 നുള്ളിൽ പ്രഖ്യാപിക്കുകയും ചെയ്യും.എസ്.എസ്.എൽ.സി. യ്ക്ക് 70 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക.ഒമ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് അധ്യാപകർ ഈ ക്യാമ്പുകളിൽ മൂല്യനിർണ്ണയത്തിനായി എത്തും.ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഹയർ സെക്കണ്ടറി 2023 മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കുന്ന 
രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി,വൊക്കേഷണൽ ഹയർ സെക്കണ്ടറി മാതൃകാ പരിക്ഷകൾ 2023 ഫെബ്രുവരി 27 ന് ആരംഭിച്ച് മാർച്ച് 3 ന് അവസാനിക്കും.രണ്ടാം വർഷ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ഫെബ്രുവരി 1 നും വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ 2023 ജനുവരി 25 നും ആരംഭിക്കുന്നതാണ്.ഒമ്പത് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതുപരീക്ഷകളും അറുപതിനായിരത്തോളം വിദ്യാർത്ഥികൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷയും എഴുതും.രണ്ടാം വർഷ ഹയർ സെക്കണ്ടറി & വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയം 2023 ഏപ്രിൽ 3 ന് ആരംഭിച്ച് പരീക്ഷാഫലം മെയ് 25 നകം പ്രഖ്യാപിക്കും.ഹയർ സെക്കണ്ടറിയ്ക്ക് 82 മൂല്യനിർണയ ക്യാമ്പുകളാണ് ഉണ്ടാവുക.
ഇരുപത്തിനാലായിരത്തോളം അധ്യാപകർ മൂല്യനിർണ്ണയത്തിൽ പങ്കെടുക്കും.വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 8 മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടാവും.അതിൽ മൂവായിരത്തി അഞ്ഞൂറ് അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കും.

POPULAR POST

FEATURED POST

INCOME TAX SOFTWARE 2023-24

I NCOME TAX SOFTWARE 2023-24 2023- 24 വർഷത്തേക്കുള്ള ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ വിൻഡോസിലും ഉബുണ്ടുവിലും  തയ്...