Paternity leave
Paternity leave നേ സംബന്ധിച്ച് ജീവനക്കാർ അറിഞ്ഞു ഇരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
GO P 85/2011/fin Dated 26/2/2011 പ്രകാരം ആണ് 10 ദിവസം പുരുഷ ജീവനക്കാർക്ക് സർവീസ് il രണ്ടു കുട്ടികളുടെ ജനനത്തോട് അനുബന്ധിച്ച് ( സർവീസ് il രണ്ടു തവണ) പിതൃത്വ അവധി അനുവദിച്ചത്.
ലീവ് 10 ദിവസം ആണ്. ഇത് രണ്ടു തരത്തിൽ എടുക്കാം.
GO P 342/2011/ fin dated 11/08/2011 പ്രകാരം ഉള്ള നിർദേശങ്ങൾ.
ഡേറ്റ് of ഡെലിവറി ക്ക് 10 ദിവസം മുൻപ്. അങ്ങനെ എങ്കിൽ expected date of delivery certify ചെയ്ത് concerned ഡോക്ടർ ൻ്റെ പക്കൽ നിന്നും വാങ്ങണം.
പ്രസവ ശേഷം ആണെങ്കിൽ 3 മാസത്തിനു ഉള്ളിൽ ലീവ് എടുക്കണം. അങ്ങനെ ആണെങ്കിൽ ഡേറ്റ് of delivery കാണിക്കുന്ന certificate concerned ഡോക്ടർ ൻ്റെ പക്കൽ നിന്നും വാങ്ങണം. ഇത് കൂടി അറിഞ്ഞ് വെക്കുക.
സർവീസ് il രണ്ടു തവണ മാത്രമേ ലഭിക്കൂ. അതായത് 2 കുട്ടികളുടെ ( രണ്ടു delivery) ജനനത്തിന് വേണ്ടി മാത്രമേ ഈ ലീവ് എടുക്കാൻ കഴിയൂ.
Prefix suffix ഉണ്ടെങ്കിൽ അത് ചെയ്യാം.
പ്രൊബേഷൻ period ആണെങ്കിൽ ഇത് ഡ്യൂട്ടി ആയി പരിഗണിക്കും. എന്നാല് Prefix suffix extend ആകും. GO P 2/2014/P AND ARD dated -8/1/2014
ടീ ലീവ് Lwa under appendix 12A,12B,12C ഒഴികെ ഏത് ലീവ് ആയും combine ചെയ്യാം.
ടീ കാലയളവിൽ ലീവ് earn ചെയ്യില്ല. അതായത് ആർജ്ജിത അവധി ലഭിക്കില്ല. 10 ദിവസം കുറവ് ചെയ്യണം.
ലീവ് അക്കൗണ്ട് il നിന്നും ഈ ലീവ് കുറവ് ചെയ്യില്ല. കാരണം ഈ ലീവ് ന് ലീവ് അക്കൗണ്ട് സൂക്ഷിക്കുന്നില്ല. എന്നാല് സർവീസ് ബുക്ക് il running എൻട്രി ആയി ചേർക്കണം.
ടീ കാലയളവിൽ ലീവ് സാലറി (ലീവ് സാലറി - എന്ന് വെച്ചാൽ ഡ്യൂട്ടി ചെയ്യുമ്പോൾ ലഭിക്കുന്ന അലവൻസ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കിട്ടില്ല) ലഭിക്കും.
10 ദിവസം ഇടക് വരുന്ന അവധി ദിവസം ഉൾപ്പടെ ആണ്. തുടർച്ച ആയി എടുക്കണം. Split ചെയ്ത് എടുക്കാൻ പറ്റില്ല.
♦️ ലീവ് ഫോം 13 il നൽകുക supporting documents ഉൾപ്പടെ. Supporting documents എന്നത് കൊണ്ട് ഉദേശിച്ചത് പോയിൻ്റ് 1, 2 il പറഞ്ഞിട്ടുള്ള documents ആണ്.