2022 ഒക്ടോബർ മാസം നടന്ന ഒന്നാം വർഷ ഹയർ സെക്കന്ററി ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ ഫലം 15.12.2022 തീയതിയിൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം. സൂക്ഷ്മ പരിശോധന. ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള നിർദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം, വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് സ്കൂളിലെ പ്രിൻസിപ്പാളിന് 22/12/2022 തീയതിയ്ക്കകം സമർപ്പിക്കേണ്ടതാണ്.
ലക്ഷദ്വീപ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഹയർസെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥികളുടെ അപേക്ഷാഫീസ്, ഡിമാന്റ് ഡ്രാഫ്റ്റ് (Drawn in favour of Joint Director,
Examinations (ligher Secondary Wing). Directorate of General Education. Thiruvananthapuram)മുഖാന്തിരം അതാതു സ്കൂൾ പ്രിൻസിപ്പൽമാർ . മേൽപ്പറഞ്ഞ തീയതിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്.
ഗവൺമെന്റ്/എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാർ പൂരിപ്പിച്ച അപേക്ഷകളോടൊപ്പം പുനർമൂല്യനിർണ്ണയ ഫീസ് കൈപ്പറ്റി, പി.ഡി അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതും. സ്കൂട്ടിനി ഫോട്ടോകോപ്പി എന്നിവയ്ക്കായുള്ള ഫീസ് ട്രഷറിയിൽ ഒടുക്കേണ്ടതുമാണ്. ഫോട്ടോകോപ്പി. സ്കൂട്ടിനി എന്നിവയും അപേക്ഷാ ഫീസ് 0202-01-102-97-03 (other receipts) എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടക്കേണ്ടതാണ്.