ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ്
ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റിലെ ക്വിസ് മത്സരങ്ങൾ ഒക്ടോബർ 31 ന് ആരംഭിക്കും. എൽ പി , യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളുടെ മത്സരം ഒക്ടോബർ 31 നും, ഹയർ സെക്കണ്ടറി വിഭാഗം മത്സരം നവംബർ 1 ന് ഉച്ചക്ക് 2 മണിക്കും നടക്കും. എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്ന കുട്ടിയാണ് സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കേണ്ടത്. സ്കൂൾ തല മത്സരത്തിനുള്ള ചോദ്യപേപ്പർ ഓൺലൈനായാണ് നൽകുന്നത് .അതിനാൽ മത്സരത്തിൽ പങ്കെടുക്കുവാൻ സ്കൂളുകൾ താഴെ കൊടുത്തിരിക്കുന്ന അക്ഷരമുറ്റം സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
http://www.deshabhimani.com/aksharamuttamquiz
സ്കൂളുകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 28 നുള്ളിൽ പൂർത്തീകരിക്കണം.
ആറ്റിങ്ങൽ സബ് ജില്ലയിൽ ഇതുവരെ 40 സ്കൂളുകൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ.
അക്ഷരമുറ്റം കോർഡിനേറ്റർ